സൗദി സിനിമ വിപണി ഉണരുന്നു; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ നാല് ശതമാനം വർധന
ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്
Update: 2025-04-04 15:25 GMT
റിയാദ്: സൗദിയിൽ സിനിമ പ്രദർശന വരുമാനം 1270 ലക്ഷം റിയാലായി ഉയർന്നു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വരുമാനത്തിലെ വർധന. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഖോബാർ തുടങ്ങിയ നഗരങ്ങളിലും സിനിമ പ്രദർശനത്തിൽ വളർച്ച രേഖപ്പെടുത്തി.
മേഖലയെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. പുതിയ തീയേറ്ററുകൾക്കായുള്ള നിക്ഷേപങ്ങളും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മേഖലയിലെ വരുമാനത്തിൽ അറുപത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ വർഷം ആരംഭിച്ചതോടെയാണ് മേഖലയിലെ ഉണർവ്.