അഡ്വ. അബിൻ വർക്കിക്ക് ദമ്മാമിൽ സ്വീകരണം
ഒഐസിസി സൗദി കിഴക്കൻ പ്രവിശ്യാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷം സാന്ത്വനം 2025 ന്റെ മുഖ്യാതിഥിയാകും
ദമ്മാം: ദമ്മാമിൽ എത്തിച്ചേർന്ന യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കിക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി നേതാക്കൾ സീകരണം നൽകി. ഏപ്രിൽ 04 വെള്ളിയാഴ്ച, ഒഐസിസി സൗദി കിഴക്കൻ പ്രവിശ്യാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷികാഘോഷം സാന്ത്വനം 2025 ന്റെ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തിയത്.
പരിപാടിയിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അർഹരായ 20 പേർക്ക് പെൻഷൻ നൽകുന്ന സാന്ത്വനം പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രവിശ്യയിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും പട്ടുറുമാൽ ഫെയിം ബെൻസീറയും വാർഷികാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കും.
പത്തനംതിട്ട ജില്ലാ പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജോജി ജോസഫ് എന്നിവർ ഷാൾ അണിയിച്ച് അഡ്വ. അബിൻ വർക്കിയെ സ്വീകരിച്ചു. കെപിസിസി മുൻ നിർവാഹക സമിതി അംഗം അഹ്‌മദ് പുളിക്കൻ, സൗദി നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല, പ്രവിശ്യാ പ്രസിഡൻറ് ഇ.കെ സലിം, ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, അഷ്‌റഫ് മുവാറ്റുപുഴ, പ്രവിശ്യാ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രവിശ്യാ വൈസ് പ്രസിഡൻറ് നൗഷാദ് തഴവ, പ്രവിശ്യാ ഓഡിറ്റർ ബിനു പി ബേബി, പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതാക്കളായ ജോൺ വർഗ്ഗീസ്, സോണി ജോൺ, റോയ് വർഗ്ഗീസ്, മോൻസി ചെറിയാൻ, എബ്രഹാം തോമസ് ഉതിമൂട്, സാലി എബ്രഹാം, മെറിൽ തോമസ്, എയ്ഞ്ചൽ സാറാ തോമസ്, നതാൻ ബിനു, വനിതാ വേദി പ്രതിനിധി അസ്മി അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു.