Writer - razinabdulazeez
razinab@321
റിയാദ്: റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ കോട്ടക്കൽ മണ്ഡലത്തിലെ സി. എച്ച് സെന്റർ , ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ എന്നിവക്കുള്ള ധന സഹായ വിതരണം ഏപ്രിൽ 6 ഞായറാഴ്ച സംഘടിപ്പിക്കും. രാവിലെ 9 മണിക്ക് വളാഞ്ചേരി മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ധന സഹായം വിതരണം ചെയ്യും. ഇതോടൊപ്പം റംസാനിൽ കോട്ടക്കൽ മണ്ഡലത്തിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സര ഫല പ്രഖ്യാപനവും സമ്മാന വിതരണവും എംഎൽഎ നിർവഹിക്കും. കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും നാട്ടിലുള്ള കെഎംസിസി ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കും.
പ്രസ്തുത പരിപാടിയിൽ നാട്ടിലുളള മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് റിയാദ് - കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് എം.പി ബഷീർ പൊന്മള, ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ, ട്രഷറർ ഗഫൂർ കൊന്നക്കാട്ടിൽ എന്നിവർ അഭ്യർത്ഥിച്ചു.