Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. അസീർ, ജീസാൻ തുടങ്ങിയ ഇടങ്ങളിൽ ഇടിമിന്നലും, വെള്ളപ്പൊക്കവുമുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.
വേനലിലേക്ക് കടക്കുകയാണ് സൗദി. പൊടിക്കാറ്റടക്കം വിവിധ തരത്തിലുള്ള കാലാവസ്ഥാ മാറ്റം തുടരുകയാണ്. ഖസീം,മദീന എന്നിവിടങ്ങളിൽ നാളെ വരെ മഴ തുടരും. തബൂക്, അൽ ജൗഫ്, ഹാഇൽ, എന്നിവിടങ്ങളിൽ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അൽ ഹസാ, ഹഫർ അൽ ബാത്തിൻ, അറാർ, തുവൈഫ് എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയായിരിക്കും തുടരുക. വെള്ളക്കെട്ടിലേക്ക് യാത്രകൾ ഒഴിവാക്കണമെന്നും, പൊടിക്കാറ്റിൽ മാസ്ക് ഉപയോഗിക്കണമെന്നും, ജനങ്ങൾ സുരക്ഷിതമായിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്