പെരുന്നാൾ ദിനത്തിൽ ഡയാലിസിസ് രോഗികൾക്ക് സഹായമെത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ
Update: 2025-04-02 13:11 GMT
റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷൻ റമദാൻ സാന്ത്വനം 2025ലെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലെ 21 വൃക്ക ചികിത്സ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾക്കായി സഹായമെത്തിച്ചു. മരുഭൂമിയിലെയും ലേബർ ക്യാമ്പുകളിലെയും പതിവ് റമദാൻ കിറ്റ് വിതരണത്തിനോടൊപ്പം ഈ വർഷം മുതൽ നാട്ടിൽ നടപ്പാക്കുന്ന സാന്ത്വന പ്രവർത്തന ങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് രോഗികൾക്ക് സഹായം എത്തിച്ചത്. സംഘടനയുടെ അംഗങ്ങൾ കണ്ടെത്തി നിർദ്ദേശിച്ച പതിനാല് ജില്ലകളിൽ നിന്നുള്ളവർക്കാണ് ഡയാലിസിസ് കിറ്റുകൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയത്.