സൗദിയിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്ന നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ
റിയാദിലാണ് ഏറ്റവുമധികം കോളുകൾ, തൊട്ടു പിറകിൽ മക്കയാണ്
റിയാദ്: സൗദിയിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിക്കുന്ന 911 എന്ന നമ്പറിലേക്ക് വന്നത് 28 ലക്ഷം കോളുകൾ. കഴിഞ്ഞ മാസത്തെ മാത്രം കണക്കാണിത്. മക്കയിൽ മാത്രം ലഭിച്ചത് പത്തു ലക്ഷത്തിലധികം കോളുകളാണ്.
അടിയന്തര ആവശ്യങ്ങൾക്ക് സഹായം ലഭിക്കാനായി സംവിധാനിച്ചിട്ടുള്ള ടോൾ ഫ്രീ നമ്പറാണ് 911, മെഡിക്കൽ സേവനങ്ങൾ, അഗ്‌നി ബാധ, ദുരന്തങ്ങൾ, ആംബുലൻസ് തുടങ്ങിയ ആവശ്യങ്ങൾക്കായാണ് പ്രധാനമായും പൊതുജനം സേവനം ഉപയോഗിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് സേവനങ്ങൾ.
28 ലക്ഷം കോളുകളാണ് കഴിഞ്ഞ മാസം ഈ നമ്പറിൽ സ്വീകരിച്ചത്. ഏറ്റവുമധികം കോളുകൾ ലഭിച്ചത് റിയാദിലാണ്. 1,300,628 കോളുകളാണ് ലഭിച്ചത്. 1,031,253 കോളുകളുമായി മക്കയാണ് തൊട്ടുപുറകിൽ. കിഴക്കൻ പ്രവിശ്യയിൽ ലഭിച്ചത് 547,444 കോളുകളാണ്. മുഴുവൻ ദിവസങ്ങളിലും 24 മണിക്കൂറും അടിയന്തര ആവശ്യങ്ങൾക്കുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക മാർഗ നിർദേശം നൽകലും സേവനത്തിന്റെ ഭാഗമാണ്. ഓട്ടോമേറ്റഡ് സംവിധാനം വഴി വേഗത്തിലുള്ള സേവനമാണ് ലഭ്യമാകുന്നത്. പ്രത്യേക പരിശീലനം നേടിയ വിദഗ്ധരുടെ സേവനമാണ് മുഴുസമയവും ലഭിക്കുക. വിവിധ ഭാഷകളിലും സേവനം ലഭ്യമാണ്.