ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും
ടിക്കറ്റ് എടുക്കാൻ ഏറെ എളുപ്പമുള്ള ഓപ്ഷനുകൾ ഒരുക്കി
ജിദ്ദ: സൗദി ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു കീഴിലുള്ള ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കിഴിലാണ് പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുടെയുള്ള ബസ്സുകളാണ് ഉപയോഗിക്കുന്നത് . നൂറോളം പുതിയ ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും എളുപ്പമാകുന്നതരത്തിലാണ് സേവനങ്ങൾ.
ടിക്കറ്റ് എടുക്കാൻ ഏറെ എളുപ്പമുള്ള ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ജിദ്ദ ബസ് ആപ്പ് വഴിയും എടിഎം കാർഡ് വഴിയും നേരിട്ട് ടിക്കറ്റ് എടുക്കാനും റീചാർജ് ചെയ്ത് ഉപയോഗിക്കാനുമാകും. റൂട്ടുകളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ളവ ആപ്പിൽ ലഭ്യമാണ്. 3 റിയാൽ 45 ഹലാലെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 5:30 മുതൽ രാത്രി 11:30 വരെയാണ് സർവീസ്. ആധുനിക സംവിധാനങ്ങളോടെ ഉള്ള എയർകണ്ടീഷൻ ചെയ്ത ബസ്സുകളാണ് ഇവ. പൊതുഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി.