സൗദി ഹഫർ അൽ ബാത്തീനിൽ മരണപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നിയമ നടപടികൾക്ക് ഒ.ഐ.സി.സി നേതൃത്വം നൽകി
Update: 2025-04-02 08:01 GMT
സൗദി ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സൗദിയിലെത്തി പത്താം ദിവസം മരണപ്പെട്ട ഹഫർ അൽ ബാത്തീൻ അൽ- മാലി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായിരുന്ന തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനി അന്നാ മേരിയുടെ (24 ) മൃതദേഹമാണ് നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
ഒന്നര മാസത്തോളം നീണ്ടുനിന്ന നിയമ നടപടികൾക്ക് ഒ.ഐ.സി.സി നേതൃത്വം നൽകി. ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദീൻ പള്ളിമുക്ക്,ജോമോൻ ജോസഫ്, റാഫി പരുതൂർ, ജംഷാദ് അലി എന്നിവരാണ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.