മലപ്പുറം സ്വദേശിനി ഖത്തറിൽ മരിച്ചു

പെരിന്തൽമണ്ണ കുന്നപ്പള്ളി പത്തത്ത് സൈനബയാണ് മരണപ്പെട്ടത്

Update: 2025-04-20 12:39 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ(77) ഖത്തറിൽ മരിച്ചു. ഹൃദയസ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്തു വെച്ചാണ് മരണം. മകന്റെ കൂടെ ഖത്തറിൽ എത്തിയതായിരുന്നു. പരേതനായ അബ്ദുള്ള പത്തത്തിന്റെ ഭാര്യയാണ്. മക്കൾ : ഫാത്തിമ ആസിഫ്, റംല, ബഷീർ, സലീം, മുനീർ (ഖത്തർ )

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News