ഈദിയ്യ എടിഎമ്മുകൾ വൻ ഹിറ്റ്; പിൻവലിച്ചത് 182 മില്യൺ റിയാൽ
കുട്ടികൾക്ക് സമ്മനമായി പണം നൽകുന്ന പരമ്പരാഗത ആചാരം പ്രോത്സാഹിപ്പിക്കുകായിരുന്നു ലക്ഷ്യം
ദോഹ: ഖത്തറിൽ പെരുന്നാളിനോടനുബന്ധിച്ച് സ്ഥാപിച്ച ഈദിയ്യ എടിഎമ്മുകൾ വൻ ഹിറ്റ്. 18.2 കോടിയിലേറെ റിയാലാണ് ഈദിയ്യ എടിഎമ്മുകളിൽ നിന്നും പിൻവലിച്ചത്. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് പത്തിടങ്ങളിലാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എടിഎമ്മുകൾ സ്ഥാപിച്ചിരുന്നത്. കുട്ടികൾക്ക് സമ്മനമായി പണം നൽകുന്ന പരമ്പരാഗത ആചാരം പ്രോത്സാഹിപ്പിക്കുകായിരുന്നു ലക്ഷ്യം. ഇതിനായി 5,10,50,100 റിയാലിന്റെ കറൻസികൾ മാത്രമാണ് ഈദിയ്യ എടിഎമ്മുകളിൽ നിക്ഷേപിച്ചിരുന്നത്.
ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വെൻഡോം മാൾ, അൽ ഖോർ മാൾ, അൽ അസ്മക് മാൾ, അൽ മിർഖാബ് മാൾ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ വെസ്റ്റ് വാക്ക്, അൽ മീര- മുഐതർ, അൽ മീറ-അൽ തുമാമ എന്നിവിടങ്ങളിലായിരുന്നു എടിഎമ്മുകളിൽ നിന്ന് 18.2 കോടി റിയാലിലേറെ പിൻവലിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. മാർച്ച് രണ്ടാം വാരം തുടങ്ങിയ ഈദിയ്യ എടിഎം സംവിധാനം ഇന്നത്തോടെ അവസാനിപ്പിച്ചു.