Writer - razinabdulazeez
razinab@321
സലാല: വനിതകൾക്കായി പി.സി.ഡബ്ളിയു.എഫ് , ഐ.എം.എ മുസിരിസുമായി ചേർന്ന് സ്ത്രീ ജന്യ രോഗങ്ങളെ ആസ്പദമാക്കി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ബദർ സമ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഗൈനക്കോളജിസ്റ്റ് ഡോ: ഭഗീരഥി മുഖ്യ പ്രഭാഷണം നടത്തി.
പി.സി.ഡബ്ളിയു. എഫ് വനിത വിംഗ് പ്രസിഡന്റ് സ്നേഹ ഗിരീഷ്, ഡോ:മുഹമ്മദ് ജാസിർ, ഡോ:ഷമീർ ആലത്ത്, ഡോ:നദീജ സലാം എന്നിവർ സംസാരിച്ചു. ആയിഷ കബീർ , മുനീറ മുഹമ്മദ്, സലീല റാഫി, റിൻസില റാസ് എന്നിവർ നേത്യത്വം നൽകി. നിരവധി വനിതകൾ സംബന്ധിച്ചു.