Writer - razinabdulazeez
razinab@321
സലാല: സലാലയിലുള്ള കണ്ണൂർ ജില്ലക്കാരുടെ പുതിയൊരു കൂട്ടായ്മ രൂപീകരിച്ചു. കണ്ണൂർ സ്കോഡ് എന്ന പേരിലുള്ള കൂട്ടായ്മയുടെ പ്രസിഡന്റായി ഷിജു ശശിധരനെയും ജനറൽ സെക്രട്ടറിയായി മുഈൻ അഹമ്മദിനെയും തെരഞ്ഞെടുത്തു. അയ്യൂബാണ് ട്രഷറൽ. രക്ഷാധികാരിയായി റസൽ മുഹമ്മദിനെയും നിശ്ചയിച്ചിട്ടുണ്ട്. ദിവ്യ ,റൈസ എന്നിവർ വനിത കോർഡിനേറ്റർമാരാണ്. ശിഹാബ്, സിറാജ് സിദാൻ, മുനവ്വർ, വിജേഷ് , ഇജാസ്, മൊയ്തു, സുരയ്യ, ഷഹനാസ് എന്നിവരാണ് മറ്റു സമിതിയംഗങ്ങൾ .എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി കണ്ണൂർ നിവാസികൾക്കിടയിൽ സൗഹ്യദം ഊട്ടിയുറപ്പിക്കുക. വിദ്യാർത്ഥികൾക്ക് ആവശ്യമായ ഗൈഡൻസ് നൽകുക എന്നിവയാണ് തുടക്കത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 800 ലധികം പേർ കൂട്ടായ്മയിൽ ഉണ്ട്. ഇവരിൽ നിന്ന് 30 അംഗ കമ്മിറ്റിയുണ്ടാക്കി. അതിൽ നിന്നാണ് എട്ടംഗ പ്രവർത്തക സമിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.