സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
Update: 2025-04-19 16:17 GMT
സലാല: വനിത കൂട്ടായ്മയായ ഹെർ സലാല ഐ.എം.എ മുസിരിസുമായി സഹകരിച്ച് സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു. ആർട് ഓഫ് സ്‌പൈസസ് റെസ്റ്റോറന്റിൽ നടന്ന അടിയന്തര ജീവൻ രക്ഷ പരിശീലനത്തിന് ഡോ. ഷമീർ ആലത്ത്, ഡോ: വിധു വി.നായർ, ഡോ: നദീജ സലാം എന്നിവർ നേതൃത്വം നൽകി. നിരവധി വനിതകൾ സംബന്ധിച്ചു.
കൺവീനർ ഷാഹിദ കലാം, ഡോ: സൗമ്യ സനാതനൻ, ഡോ:സമീറ സിദ്ദീഖ്, പിങ്കി, അനിത എന്നിവർ നേതൃത്വം നൽകി.