ജിയോ ഇനി മെറ്റക്കും ആലിബാബക്കും സ്‌പേസ്എക്‌സിനും ഒപ്പം; റെക്കോഡ്
30,213 കോടിയുടെ ജിയോ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിക്കുന്നത്
മുംബൈ: ഐപിഒയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇനി മെറ്റക്കും ആലിബാബക്കും സ്‌പേസ്എക്‌സിനുമൊപ്പം. ഐപിഒയില്‍ 100 ബില്യണ്‍ ഡോളറിന് മുകളിലാണ് ജിയോയുടെ മൂല്യം. ഇതോടെ ഐപിഒയില്‍ 100 ബില്യണ്‍ ഡോളര്‍ മൂല്യം പിന്നിടുന്ന നാലാമത്തെ കമ്പനിയായി ജിയോ മാറും.
30,213 കോടിയുടെ ജിയോ ഐപിഒക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിക്കുന്നത്. 1.34 കോടി അപേക്ഷകളാകണ് ജിയോ ഐപിഒക്ക് ലഭിച്ചത്. ഓപ്പണിങ്ങിന് പിന്നാലെ 100 മിനിറ്റില്‍ ജിയോ ഐപിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്തു.
അതേസമയം, പല റെക്കോഡുകളും തകര്‍ത്താണ് ജിയോയുടെ മുന്നേറ്റം. 2024 ഒക്ടോബറിലെ വാരി എനര്‍ജിസ് ഐ.പി.ഒയ്ക്ക് ലഭിച്ച 9.73 ദശലക്ഷം അപേക്ഷകളുടെ റെക്കോര്‍ഡാണ് ജിയോ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ആദ്യ ദിനം തന്നെ 3.05 ദശലക്ഷം അപേക്ഷകള്‍ നേടിയ ജിയോ, രണ്ടാം ദിനം അവസാനിച്ചപ്പോഴേക്കും 7.5 ദശലക്ഷം കടന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് ചരിത്രപരമായ പത്ത് ദശലക്ഷം മാര്‍ക്ക് പിന്നിട്ടത്.
എല്ലാ പ്രധാന നിക്ഷേപക വിഭാഗങ്ങളിലും മികച്ച പ്രതികരണമാണ് പ്രകടമായത്. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് (NII) വിഭാഗം 9.38 ഇരട്ടിയും റീട്ടെയില്‍ വിഭാഗം 2.07 ഇരട്ടിയും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ജീവനക്കാരുടെ വിഭാഗം 2.48 ഇരട്ടിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി ഉടമകള്‍ക്കായി മാറ്റിവെച്ച വിഭാഗം 5.68 ഇരട്ടിയും സബ്സ്‌ക്രിപ്ഷന്‍ നേടി. എല്ലാ വിഭാഗങ്ങളും ഇതിനോടകം പൂര്‍ണ്ണമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു കഴിഞ്ഞു.
ഒക്ടോബര്‍ 21-ന് ആരംഭിച്ച ജിയോ ഐ.പി.ഒ ആദ്യ ദിവസം തന്നെ 3.16 ഇരട്ടിയും രണ്ടാം ദിവസം 5.57 ഇരട്ടിയും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു