സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

പത്ത് ഡോളറിന്റെ വര്‍ധനയാണ് സ്‌പോട്ട് ഗോള്‍ഡ് നിരക്കിലുണ്ടായത്

Update: 2026-10-26 04:33 GMT

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 120 രൂപയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,085 രൂപയായും പവന്‍േറത് 1,04,680 രൂപയായും കൂടി. സ്‌പോട്ട് ഗോള്‍ഡ് നിരക്കിലും നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

പത്ത് ഡോളറിന്റെ വര്‍ധനയാണ് സ്‌പോട്ട് ഗോള്‍ഡ് നിരക്കിലുണ്ടായത്. ഔണ്‍സിന് 4,009.53 ഡോളറായി വില ഉയര്‍ന്നു. വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54.14 ഡോളറായാണ് വില ഉയര്‍ന്നത്. ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും ഒരു ഘട്ടത്തില്‍ 26 ശതമാനത്തിന്റെ ഇടിവ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു.

ഒക്‌ടോബര്‍ 28ലെ ഫെഡറല്‍ റിസര്‍വ് വായ്പനയമാണ് ഇനി നിര്‍ണായകം. ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്ക് ഉയര്‍ത്തിയാല്‍ അത് സ്വര്‍ണത്തിന് തിരിച്ചടിയാവും. അതേസമയം, ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,705 രൂപയായും പവന് 85,640 രൂപയായും വില ഉയര്‍ന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News