'ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം'; അനുമതി നീട്ടിനൽകി യുഎസ്

പുതിയ തീരുമാനപ്രകാരം 2026 മേയ് 16 വരെ രാജ്യങ്ങൾക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം

Update: 2026-04-18 05:54 GMT

വാഷിംഗ്ടൺ: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനപ്രകാരം 2026 മേയ് 16 വരെ രാജ്യങ്ങൾക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം.

റഷ്യൻ ഇറക്കുമതി ഉപരോധത്തിൽ ഇളവ് നീട്ടുകയില്ലെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്‍റ് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇളവ് നീട്ടിനൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്കായി ഇന്ത്യ ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. 

Advertising
Advertising

ഏപ്രിൽ 17-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ എണ്ണയ്ക്കും പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമാണ് ഇളവ് ബാധകമാകുന്നത്. ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടുകൾക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് യുഎസ് ട്രഷറി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ ബാധിക്കാതിരിക്കാനും വിലക്കയറ്റം തടയാനുമാണ് അമേരിക്കയുടെ ഈ നീക്കം.

അതേസമയം, അമേരിക്കൻ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം നിയമനിർമാതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. റഷ്യക്ക് ഇളവ് നൽകുന്നത് യുക്രെയ്ൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സായി മാറുമെന്നും ഇത് ഉപരോധങ്ങളുടെ ലക്ഷ്യത്തെ തകർക്കുമെന്നുമാണ് ഇവരുടെ വാദം. എങ്കിലും, ആഗോള വിപണിയിലെ എണ്ണ ലഭ്യത ഉറപ്പാക്കാൻ നിലവിൽ ഈ ഇളവ് അത്യാവശ്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News