'അവളുടെ കാര്യത്തില്‍ പിഴച്ചു, ധൈര്യമുള്ള കൂട്ടത്തിലാണെന്നാണ് കരുതിയത്...'; യുഎസിനെ പിന്തുണക്കാത്തതിൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ട്രംപ്

ഇറാൻ സാഹചര്യത്തിൽ തങ്ങളെ പിന്തുണക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധം പഴയത് പോലെയായിരിക്കില്ലെന്നും ട്രംപ്

Update: 2026-04-16 09:52 GMT

വാഷിങ്ടണ്‍: മാര്‍പ്പാപ്പക്കെതിരായ പരാമര്‍ശത്തില്‍ യുഎസിന് പിന്തുണ പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെലോണി ധൈര്യമുള്ളവളെന്നാണ് ആദ്യം കരുതിയതെന്നും അക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാത്ത രാജ്യങ്ങളുമായി മുന്‍പുണ്ടായിരുന്ന ബന്ധം തുടരുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. കൊറിയര്‍ ഡെല്ല സെറ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

Advertising
Advertising

'ഇറാന്‍ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കാതിരുന്ന രാജ്യങ്ങളുണ്ട്. തങ്ങളുടെ നീക്കങ്ങളെ വിമര്‍ശിച്ചവരുണ്ട്. അവരുമായുള്ള ബന്ധം മുന്‍പുണ്ടായിരുന്നത് പോലെ നിലനിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇറ്റലിയടക്കമുള്ള രാജ്യങ്ങളോട് ഇനി പഴയപടി ആയിരിക്കില്ല'. ട്രംപ് പറഞ്ഞു. മാര്‍പ്പാപ്പക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തെ മെലോണി നേരത്തെ വിമര്‍ശിച്ചിരുന്നു.

ട്രംപിന്റെ കടന്നാക്രമണത്തില്‍ മെലോണി ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. പശ്ചിമേഷ്യന്‍ യുദ്ധം ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രയാസപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ട്രംപിനോട് മുഖംതിരിയുന്നത് ഇറ്റലിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഭൗമരാഷ്ട്ര വിദഗ്ധര്‍. റഫണ്ടര്‍ പ്രതിസന്ധിക്ക് പിന്നാലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന രാജ്യത്തിലും മെലോണിക്കും ട്രംപിന്റെ ആക്രമണങ്ങള്‍ ഗുണം ചെയ്യുമെന്നും നിരീക്ഷണമുണ്ട്. ഇറ്റലിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ അപകടകരമായ സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ട്രംപെന്നും നിലവിലെ സാഹചര്യം ദൈവനിയോഗമാണെന്നും യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിലെ പ്രൊഫസര്‍ നഥാലി ടോചി പ്രതികരിച്ചു.

ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ ബോംബറുകള്‍ക്ക് ഉപയോഗിക്കാന്‍ ഇറ്റാലിയന്‍ വ്യോമതാവളങ്ങള്‍ വിട്ടുകൊടുക്കാന്‍ മെലോണി അനുവാദം നല്‍കിയിരുന്നില്ല. കൂടാതെ, യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള സൈനികകരാറുകളും പിന്തുണകളും മരവിപ്പിക്കുന്നതായി മെലോണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ട്രംപിന്റെ നീക്കം.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നിരവധി വിഷയങ്ങളില്‍ ചര്‍ച്ച തുടരുന്നുണ്ടെങ്കിലും ആണവ പ്രശ്‌നത്തില്‍ അടിസ്ഥാനപരമായ ആശയവ്യത്യാസങ്ങള്‍ തുടരുന്നതായാണ് വിവരം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News