34 വര്‍ഷത്തിന് ശേഷം ആദ്യമായി മുഖാമുഖം; പശ്ചിമേഷ്യയില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ ഇസ്രായേല്‍- ലെബനാന്‍ ചര്‍ച്ച

ഇരുരാജ്യങ്ങളുടെയും ഭരണതലവൻമാർ ഇന്ന് ചർച്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു

Update: 2026-04-16 10:46 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ അതിരൂക്ഷമായി തുടരുന്ന ഇസ്രായേല്‍-ലെബനാന്‍ സംഘർഷത്തിനിടെ ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. 34 വര്‍ഷത്തിന് ശേഷം ലെബനാന്‍-ഇസ്രായേല്‍ ഭരണതലവന്‍മാര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

മുപ്പത് വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളുടേയും അംബാസിഡര്‍മാര്‍ കഴിഞ്ഞ ദിവസം നേരിട്ട് നയതന്ത്ര കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനായി വാഷിങ്ടണ്‍ ഡിസിയില്‍ വെച്ചുനടന്ന ഈ യോഗത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Advertising
Advertising

'ഇസ്രായേലിനും ലെബനാനിനും ഒരു ഇടവേള നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും തലവന്‍മാര്‍ പരസ്പരം മുഖാമുഖം സംസാരിച്ചിട്ട് 34 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ടാകും. ഈ കൂടിക്കാഴ്ച നാളെ നടക്കും '. ട്രംപ് ഇന്നലെ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ ഏതെല്ലാം നേതാക്കളാണ് പങ്കെടുക്കുകയെന്ന് ട്രംപ് എടുത്തുപറഞ്ഞിട്ടില്ല. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് ഇരുരാജ്യങ്ങളും ഇതുവരെയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉടന്‍ ലെബനാന്‍ പ്രസിഡന്റ് ജോസഫ് ഔണുമായി സംസാരിക്കുമെന്ന് ഇസ്രായേലി സെക്യൂരിറ്റി ക്യാബിനറ്റ് അംഗം ഗില ഗാമിലെല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇസ്രായേലി നേതാക്കളാരും തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് വ്യാജമാണെന്നും ലെബനീസ് അധികൃതര്‍ തള്ളിയതായാണ് വിവരം. ഇറാനുമായി ചേര്‍ന്ന് ഹിസ്ബുല്ല ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് ലെബനാന്‍-ഇസ്രായേല്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

അതേസമയം, ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതുമായാണ് വിവരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ ലെബനാനില്‍ ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് പോലുള്ള മാരക രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News