വെടിനിർത്തൽ നീട്ടില്ല, ഇറാൻ വഴങ്ങാതെ വിട്ടുവീഴ്ചയില്ല: ട്രംപ്

സമാധാന ചർച്ചകൾക്കായി യുഎസ് പരമാവധി ശ്രമിച്ചെങ്കിലും ഇറാൻ സഹകരിച്ചില്ലെന്ന് ട്രംപ്

Update: 2026-04-21 14:10 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. സമാധാനചര്‍ച്ചകള്‍ക്കായി യുഎസ് പരമാവധി ശ്രമിച്ചെങ്കിലും ഇറാന്‍ സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിക്കൊണ്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് കളയാനുള്ള സമയമില്ലെന്നും യുഎസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

'വെടിനിര്‍ത്തല്‍ ഇനിയും നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് കരുതുന്നത്. ഞങ്ങള്‍ മുന്നോട്ടുവെച്ച വാഗ്ദാനം എന്തുകൊണ്ടും മികച്ചതായിരുന്നു. ഇറാന് മുന്നില്‍ ഇനി മറ്റുവഴികളൊന്നുമില്ല'. ട്രംപ് വ്യക്തമാക്കി. നേരത്തെ, ഇറാന്‍ യുദ്ധത്തില്‍ പാകിസ്താന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ആത്മവിശ്വാസമുണ്ടെന്നും തെഹ്‌റാന്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Advertising
Advertising

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരുന്നു. യുഎസ് നാവികഉപരോധം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുകയുള്ളൂവെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതിനിടെ, ഇറാന്‍ പതാകയുള്ള വാണിജ്യകപ്പല്‍ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പ്രശ്‌നം കൂടുതല്‍ വഷളാകുകയായിരുന്നു. യുഎസ് നടപടി കടല്‍ക്കൊള്ളയാണെന്നും അതിശക്തമായി തിരിച്ചടിക്കുമെന്നും പ്രതികരിച്ച ഇറാന്‍ സൈനിക വക്താവ്, യുഎസിലുള്ള വിശ്വാസം നഷ്ടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമാധാനചര്‍ച്ചകളില്‍ സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു.

ഫെബ്രുവരി 28-ന് ഇസ്രായേല്‍-യുഎസ് സൈന്യം സംയുക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനില്‍ മാത്രമായി നിരവധി പേരാണ് കൊല്ലപ്പെട്ടത്. 20,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടവരില്‍ അധികം സ്ത്രീകളും കുട്ടികളുമാണുള്ളത്. യഥാര്‍ഥ കണക്കുകള്‍ അതില്‍ കൂടുതലായിരിക്കും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News