വെറും 500 രൂപയുണ്ടോ? എങ്കിൽ വിസ റെഡി; ബാ​ഗ് പാക്ക് ചെയ്തോളൂ, ജപ്പാനിൽ പോയി വരാം!

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സിം​ഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് 500 രൂപയാണ് വിസ ഫീസ്

Update: 2026-07-20 06:38 GMT

ടോക്കിയോയിലെ നിയോൺ വെളിച്ചവും, ഫുജി പർവതത്തിന്റെ മനോഹാരിതയും, ജപ്പാനിലെ അത്ഭുതപ്പെടുത്തുന്ന സംസ്കാരവും, ആർകിടെക്ചറൽ ഭം​ഗിയും നേരിട്ട് അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇതാ ഒരു സുവർണാവസരം. ലോകമെമ്പാടുമുള്ള വിദേശികൾക്ക് വിസ നിരക്ക് കുത്തനെ കൂട്ടി ജപ്പാൻ ഞെട്ടിച്ചപ്പോഴും, ഇന്ത്യൻ പൗരന്മാർക്ക് മാത്രം പഴയ 'ബഡ്ജറ്റ്' നിരക്ക് തന്നെ നിലനിർത്തിയിരിക്കുകയാണ് ജപ്പാൻ എംബസി.

48 വർഷത്തിനിടെ രാജ്യം വരുത്തുന്ന ഏറ്റവും വലിയ ആഗോള വിസ പരിഷ്കരണത്തിലാണ് ഇന്ത്യയ്ക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് കേവലം 500 രൂപ എംബസി ഫീസിൽ ജപ്പാൻ വിസ സ്വന്തമാക്കാം.

Advertising
Advertising

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധവും ടൂറിസം പ്രോത്സാഹനവുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സിം​ഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് 500 രൂപയാണ് വിസ ഫീസ്. അതേസമയം, മറ്റുവിദേശ പൗരന്മാർക്ക് സിം​ഗിൾ എൻട്രി വിസക്ക് മൾട്ടിപ്പിൾ എൻട്രി വിസക്ക് 17,350 രൂപയുമാണ് ഈടാക്കുന്നത്. എംബസി ഫീസ് ₹500 ആണെങ്കിലും, ഒഫീഷ്യൽ വിസ പ്രോസസിങ് ഏജൻസിയായ വിഎഫ്എസ് ഗ്ലോബലിന്റെ (VFS Global) സർവീസ് ചാർജും നികുതിയും ഉൾപ്പെടെ ഏകദേശം ₹800 കൂടി അപേക്ഷകർ അധികമായി നൽകേണ്ടതുണ്ട്. അതായത് ആകെ ₹1,300 രൂപയിൽ നിങ്ങൾക്ക് വിസ നടപടികൾ പൂർത്തിയാക്കാം.

യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ വിസയ്ക്ക് പതിനായിരങ്ങൾ ചിലവാക്കേണ്ടി വരുന്ന സ്ഥാനത്താണ് ജപ്പാന്റെ ഈ വമ്പൻ ഓഫർ എന്നതും ശ്രദ്ധേയമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ

  • ട്രാൻസിറ്റ് വിസകൾ നിർത്തലാക്കി: ജപ്പാൻ വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്ലൈറ്റുകളിൽ പോകുന്നവർ എയർപോർട്ടിന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനി മുതൽ സാധാരണ ഹ്രസ്വകാല ടൂറിസ്റ്റ് വിസയ്ക്ക് തന്നെ അപേക്ഷിക്കേണ്ടി വരും. പഴയ ട്രാൻസിറ്റ് വിസ സംവിധാനം പൂർണമായി നിർത്തലാക്കിയിട്ടുണ്ട്
  • ഡിജിറ്റൽ ഇ-വിസ (eVISA): ടൂറിസം ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഓൺലൈൻ വഴി സിംഗിൾ എൻട്രി വിസയ്ക്ക് എളുപ്പത്തിൽ അപേക്ഷിക്കാം. അനുമതി ലഭിച്ചാൽ ഫോണിൽ കാണിക്കാവുന്ന ഡിജിറ്റൽ വിസ ലെറ്ററാണ് ലഭിക്കുക. (എയർപോർട്ടിൽ ഇതിന്റെ സ്ക്രീൻഷോട്ടുകളോ പ്രിന്റൗട്ടുകളോ സ്വീകരിക്കില്ല, ലൈവ് ഇന്റർനെറ്റ് വഴി തന്നെ കാണിക്കേണ്ടതുണ്ട്)
  • സ്റ്റിക്കർ വിസ: ബിസിനസ് ആവശ്യങ്ങൾക്കോ മൾട്ടിപ്പിൾ എൻട്രി വിസയ്ക്കോ അപേക്ഷിക്കുന്നവർ വിഎഫ്എസ് കേന്ദ്രങ്ങൾ വഴി നേരിട്ട് പാസ്‌പോർട്ട് സമർപ്പിക്കണം

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, കൃത്യമായ യാത്രാ പ്ലാൻ, ഫ്ലൈറ്റ്-ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവ കൃത്യമാണെങ്കിൽ അഞ്ച് മുതൽ ആറ് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ വിസ നിങ്ങളുടെ കൈകളിലെത്തും. യാത്ര തിരിക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതൽ അപേക്ഷകൾ നൽകിത്തുടങ്ങാം.

ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു അന്താരാഷ്ട്ര യാത്ര പ്ലാൻ ചെയ്യാൻ ഇതിലും മികച്ചൊരു അവസരം ഇനി കിട്ടാനില്ല!

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Similar News