അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; മോഹൻ ബഗാൻ താരങ്ങളില്ല
Update: 2026-06-04 07:40 GMT
മുംബൈ : ജൂണിൽ നടക്കുന്ന ഫിഫ അംഗീകൃത അന്തരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ. 22 അംഗ അന്തിമ പട്ടികയിൽ പരിക്കേറ്റ റയാൻ വില്യംസിന് പകരം പാർധിബ് ഗൊഗോയിയെ ഉൾപ്പെടുത്തി. മോഹൻ ബഗാൻ താരങ്ങളെ ഇക്കുറിയും പരിഗണിച്ചില്ല.
ടീം :
ഗോൾകീപ്പർമാർ : ഗുർപ്രീത് സിങ് സന്ധു, ആൽബിനോ ഗോമസ്, ഹൃതിക് തിവാരി
പ്രതിരോധ നിര : രാഹുൽ ബേക്കേ, നിഖിൽ ബർല, നിഖിൽ പൂജാരി, റോഷൻ സിങ് നവോറം, സന്ദേശ് ജിങ്കാൻ, പ്രംവീർ, ആകാശ് മിശ്ര, ബിജോയ് വർഗീസ്
മധ്യനിര : റിക്കി ഷാബോങ്, മക്കാർട്ടൻ നിക്സൺ, നൗഫൽ പിഎൻ, ജീക്സൺ സിങ് തനോജം
മുന്നേറ്റ നിര : പാർധിബ് ഗൊഗോയ്, എഡ്മണ്ട് ലാൽറിൻഡിക്ക, ലാൽറിൻസുവാല ചാങ്ത്തെ, മുഹമ്മദ് സനാൻ, റഹീം അലി, ഫാറൂഖ് ചൗധരി, വിക്രം പ്രതാപ് സിങ്