വൈഭവിന് ബ്ലാങ്ക് ചെക്ക് വെച്ചുനീട്ടി സ്‌പോൺസർമാർ; 12 കോടിക്ക് മുകളിൽ ഓഫറുകൾ

ഇടങ്കയ്യൻ ബാറ്ററെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കാൻ പ്രമുഖ ടയർ കമ്പനികൾ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ രംഗത്തെത്തിക്കഴിഞ്ഞു.

Update: 2026-05-30 14:45 GMT
Editor : Harikrishnan S | By : Sports Desk

ജയ്‌പൂർ: ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റിങ്ങിൽ വിസ്മയം തീർത്ത യുവ ഓപ്പണർ വൈഭവ് സൂര്യവൻഷിയെ സ്വന്തമാക്കാൻ വൻകിട കമ്പനികൾ തമ്മിൽ മത്സരം. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഈ ഇടങ്കയ്യൻ ബാറ്ററെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കാൻ പ്രമുഖ ടയർ കമ്പനികൾ ഉൾപ്പെടെയുള്ള ബ്രാൻഡുകൾ രംഗത്തെത്തിക്കഴിഞ്ഞു. ഇതിൽ ഒരു പ്രമുഖ സ്പോൺസർ താരം ആവശ്യപ്പെടുന്ന തുക എഴുതിയെടുക്കാൻ പാകത്തിൽ 'ബ്ലാങ്ക് ചെക്ക്' ഓഫർ വരെ മുന്നോട്ടുവെച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ 50 ലക്ഷം രൂപയുടെ ബാറ്റ് സ്പോൺസർഷിപ്പ് ലഭിക്കുന്ന സൂര്യവൻഷിയുടെ കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് പുതിയ ഓഫറുകൾ വരുന്നത്. നിലവിലെ സ്പോൺസർമാർ താരത്തെ നേരത്തെ തന്നെ റിലീസ് ചെയ്യാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിരാട് കോഹ്‌ലി, ശുഭ്‌മൻ ഗിൽ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾക്ക് എംആർഎഫ് കമ്പനി നൽകുന്ന സ്പോൺസർഷിപ്പ് തുകയേക്കാൾ ഉയർന്ന ഓഫറുകളാണ് ഇപ്പോൾ വൈഭവിനെ തേടിയെത്തുന്നത്.

Advertising
Advertising

സാധാരണയായി മുൻനിര ഇന്ത്യൻ കളിക്കാർക്ക് പ്രതിവർഷം 3 കോടി മുതൽ 8 കോടി രൂപ വരെയാണ് എൻഡോഴ്സ്മെന്റുകളിലൂടെ ലഭിക്കാറുള്ളത്. എന്നാൽ വൈഭവിനായി ചില കമ്പനികൾ പ്രതിവർഷം 12 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായാണ് സൂചനകൾ.

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടക്കാതെ പുറത്തായെങ്കിലും, 776 റൺസോടെ സീസണിലെ റൺവേട്ടക്കാരിൽ മുൻപന്തിയിലാണ് സൂര്യവൻഷി. ടൂർണമെന്റിലുടനീളം 72 സിക്സറുകൾ പറത്തിക്കൊണ്ട് ക്രിസ് ഗെയ്‌ലിന്റെ ചരിത്ര റെക്കോർഡ് മറികടന്നു. കൂടാതെ, ഏറ്റവും കുറഞ്ഞ പന്തുകളിൽ (440 പന്തുകൾ) 1000 ഐപിഎൽ റൺസ് തികക്കുന്ന താരമെന്ന ബഹുമതിയും കൗമാര താരം തന്റെ പേരിലാക്കി. 

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News