രക്ഷകനായി വാഷിങ്ട്ടൺ സുന്ദർ ; ഗുജറാത്ത് ഭേദപ്പെട്ട ടോട്ടലിൽ

Update: 2026-05-31 15:54 GMT

അഹമ്മദാബാദ് : ഓൾറൗണ്ടർ വാഷിങ്ട്ടൺ സുന്ദറിന്റെ കരുത്തിൽ ബെംഗളുരുവിനെതിരെ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തി ഗുജറാത്ത്. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് ഗുജറാത്ത് നേടിയത്. വാഷിങ്ട്ടൺ സുന്ദർ അർധ സെഞ്ച്വറിയുമായി തിളങ്ങി.

ടോസ് നേടിയ ബെംഗളൂരു ഗുജറാത്തിന്റെ ബാറ്റിങിനയക്കുകയായിരുന്നു. ടീം സ്‌കോർ 22ൽ നിൽക്കെ നായകൻ ഗിൽ മടങ്ങി. തൊട്ട് പിന്നാലെ സായ് സുദർശൻ കൂടി മടങ്ങിയതോടെ മത്സരം ബെംഗളുരുവിന്റെ വരുതിയിലായി. നിഷാന്ത് സിന്ധു, ജോസ് ബട്ലർ, അർഷാദ് ഖാൻ എന്നിവർ അതിവേഗം മടങ്ങിയപ്പോൾ മറുപുറത്ത് നിലയുറപ്പിച്ച വാഷിങ്ട്ടൺ സുന്ദർ ഗുജറാത്ത് സ്‌കോർ ബോർഡിൽ റൺ ഉയർത്തി. 37 പന്തിൽ 5 ബൗണ്ടറി ഉൾപ്പെടെയാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. രാഹുൽ തിവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ ഗുജറാത്ത് നിരാശപ്പെടുത്തി.

ബെംഗളുരുവിനായി റാസിഖ് സലാം മൂന്നും ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ക്രുണാൽ പാണ്ഡ്യായാണ് ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത്.  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News