മുക്കം മുസ്‌ലിം ഓർഫനേജ്‌ പ്രസിഡന്‍റ് വി.മരക്കാർ ഹാജി അന്തരിച്ചു

ഖബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ നടക്കും

Update: 2025-10-20 04:13 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: മുക്കം മുസ്‍ലിം ഓർഫനേജ് കമ്മറ്റി പ്രസിഡൻ്റ് വയലിൽ മരക്കാർ ഹാജി (74) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയാണ് മരണം. ഖബറടക്കം ഇന്ന് വൈകിട്ട് നാല് മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: ഫാത്തിമ വയലിൽ പുൽത്തേടത്ത്. മക്കൾ: അയ്യൂബ്, ഫസലുറഹ്മാൻ (ചെയർമാൻ ബി ബി എം ഗ്രൂപ്പ് യു എ ഇ),മറിയം ലുലു, മുഹമ്മദ് ഹുസൈൻ (ഡോട്സ് ഇന്ത്യ ലിമിറ്റഡ്).

മരുമക്കൾ:അബ്ദുറഹിമാൻ, ഫിൻസി, ഷഹന ഷെറിൻ.

സഹോദരങ്ങൾ: വി.മോയിമോൻ ഹാജി (ജനറൽ സെക്രട്ടറി മുക്കം മുസ്‍ലിം ഓർഫനേജ് ), വി അബ്ദു ള്ളക്കോയ ഹാജി ( സി.ഇ.ഒ. മുക്കം മുസ്‍ലിം ഓർഫനേജ് ) ,വി. അസ്സു( വൈസ് പ്രസിഡൻ്റ് മുക്കം മുസ്‍ലിം ഓർഫനേജ് ) വി.റുക്കിയ , വി. ഫാത്തിമക്കുട്ടി (വള്ളിക്കാട്ട് കൊടുവള്ളി ) പരേതരായ വി. മൊയ്തീൻ കോയ ഹാജി, വി.ഉമ്മർകോയ ഹാജി, പട്ടോത്ത് മുഹമ്മദ് മോൻ ഹാജി, വി.കുഞ്ഞാലി ഹാജി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News