അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു
സമസ്ത (കാന്തപുരം) കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമാണ്
Update: 2025-11-03 02:25 GMT
കോഴിക്കോട്: പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ കോഴിക്കോട്ട് അന്തരിച്ചു. 80 വയസ്സായിരുന്നു.
സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റ്, കാരന്തൂർ മർക്കസ് ശരീഅത്ത് കോളേജ് വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. സുന്നി യുവജന സംഘം മുൻ സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ എട്ടുമണിക്ക് മസ്ജിദുൽ ഹാമിലിയിലും ഉച്ചക്ക് ഒരുമണിക്ക് കട്ടിപ്പാറ ചമ്പ്രകുണ്ട ജുമാമസ്ജിദിലും നടക്കും.