പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി അന്തരിച്ചു
സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു
Update: 2025-09-15 02:56 GMT
മലപ്പുറം: പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മലപ്പുറം എടപ്പാള്‍ തലമുണ്ട സ്വദേശി മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ഹസ്സന്‍ മകന്‍ ജാഫര്‍ അലി ദാരിമി (40) അന്തരിച്ചു. നന്തി ദാറുസ്സലാം അറബി കോളജില്‍ നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളില്‍ ഇമാമായും മദ്രസ്സ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സമസ്ത പ്രവര്‍ത്തകനും അജ് വ സംസ്ഥാന സമിതി അംഗവുമായിരുന്നു.ഗൂഡല്ലൂര്‍ സ്വദേശിനി സുഹറയാണ് ഭാര്യ. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ്ൽ നടക്കും.