വലിയ ബ്രാൻഡുകളുടെ സ്മാർട്ട്‌വാച്ചുകൾ വിപണി ഭരിക്കുന്ന ഈ കാലഘട്ടത്തിലും, വിന്റേജ് ശൈലിയിലുള്ള വാച്ചുകളോട് ഫാഷൻ ലോകത്തിനുള്ള പ്രിയം ഒട്ടും കുറയുന്നില്ല. ആഡംബരത്തിന്റെ അമിത ആർഭാടങ്ങളില്ലാതെ, ലളിതവും എന്നാൽ അതീവ ഗാംഭീര്യമുള്ളതുമായ ശൈലി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇവയുടെ പ്രധാന ആകർഷണം. ഷാംപെയ്ൻ ഡയലുകൾ, റോമൻ അക്കങ്ങൾ, സ്‌ക്വയർ ഡിസൈനുകൾ, ലെതർ സ്ട്രാപ്പുകൾ എന്നിവയടങ്ങുന്ന ഇത്തരം വിന്റേജ് വാച്ചുകൾ ഓഫീസുകളിലേക്കും മറ്റ് പ്രധാന ചടങ്ങുകൾക്കും ഒരുപോലെ അനുയോജ്യമാണ്. ധരിക്കുന്ന വസ്ത്രം ഏത് തന്നെയാണെങ്കിലും വിന്റേജ് വാച്ചുകൾ അനായാസം ഒത്തുപോകുമെന്നതിനാൽ ധൈര്യമായി തന്നെ വാങ്ങാം.
വിപണിയിൽ ലഭ്യമായ, ബജറ്റിന് ഇണങ്ങുന്ന അഞ്ച് വിന്റേജ് സ്‌റ്റൈൽ വാച്ചുകൾ അറിയാം.
1. സൊനാറ്റ ഗോൾഡ് എഡിറ്റ് ഷാംപെയ്ൻ ഡയൽ ലെതർ സ്ട്രാപ്പ് വാച്ച് (Sonata Gold Edit)
ലളിതവും എന്നാൽ എലഗന്റുമായ ഡിസൈനാണ് സൊനാറ്റയുടെ ഈ മോഡലിന്റെ പ്രത്യേകത. ഷാംപെയ്ൻ നിറത്തിലുള്ള ഡയലും അതിനോടൊപ്പം നൽകിയിരിക്കുന്ന ക്ലാസിക് ഡാർക്ക് ലെതർ സ്ട്രാപ്പും വിന്റേജ് ആഡംബര ലുക്ക് നൽകുന്നു. ഇതിന്റെ സ്ലിം പ്രൊഫൈൽ, ഷർട്ട് കഫുകൾക്ക് അടിയിൽ സുഖകരമായി ഒതുങ്ങിനിൽക്കാൻ സഹായിക്കും. ഡയലിൽ നൽകിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ചെറുവിശദാംശങ്ങൾ (Gold Accents) വാച്ചിന് കൂടുതൽ ചാരുത പകരുന്നു.
മോഡൽ നമ്പർ: NR87043YL02W
വില: ₹988
2. ഫാസ്റ്റ് ട്രാക്ക് റഫിൾസ് ബീജ് ഡയൽ വാച്ച് (Fastrack Ruffles)
റെട്രോ ശൈലിക്ക് കൂടുതൽ മൃദുവും ഫെമിനിനുമായ ഭാവം നൽകുന്നതാണ് ഫാസ്റ്റ് ട്രാക്കിന്റെ റഫിൾസ് വാച്ച്. ഇതിലെ ബീജ് ഡയൽ തികച്ചും ക്ലീൻ ആയ ഒരു ലുക്ക് പ്രദാനം ചെയ്യുന്നു. ക്ലാസിക് ലുക്ക് ആഗ്രഹിക്കുന്നതോടൊപ്പം ചെറുപ്പക്കാരുടെ ശൈലിയോട് ഇണങ്ങിനിൽക്കുന്ന വാച്ച് തിരയുന്നവർക്ക് ഇത് അനുയോജ്യമാണ്. പേസ്റ്റൽ വസ്ത്രങ്ങളോടൊപ്പം ഉപയോഗിക്കാൻ മികച്ചതാണിത്.
മോഡൽ നമ്പർ: 6216QM01/NP6216QM01
വില: ₹3,495
3. ടൈറ്റൻ കരിഷ്മ ഷാംപെയ്ൻ ഡയൽ വാച്ച് (Titan Karishma)
വർഷങ്ങളായി കാലാനുസൃതമായ വാച്ച് ഡിസൈനുകൾ അവതരിപ്പിക്കുന്ന ടൈറ്റന്റെ ഹിറ്റ് കളക്ഷനാണ് കരിഷ്മ. ഷാംപെയ്ൻ ഡയലും പരമ്പരാഗത ബ്രൗൺ ലെതർ സ്ട്രാപ്പും ചേർന്നതാണ് ഇതിന്റെ ഡിസൈൻ. വലിയ കേസുകളോ അനാവശ്യ അലങ്കാരങ്ങളോ ഇല്ലാതെ ക്ലീൻ പ്രൊപോർഷനുകളിലും വാം ടോണുകളിലുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മോഡൽ നമ്പർ: NM2598YM01 / NL2598YM01
വില: ₹1,995
4. ജിയോർദാനോ ക്രിസ്റ്റൽ സ്റ്റഡ്ഡഡ് സ്‌ക്വയർ ഡയൽ വാച്ച് (Giordano)
അടുത്തിടെയായി വാച്ച് ഫാഷനിൽ ട്രെൻഡായി മാറിയ സ്‌ക്വയർ ഡയൽ ഡിസൈനിലാണ് ജിയോർദാനോയുടെ ഈ വാച്ച് വരുന്നത്. റോമൻ അക്കങ്ങളും ഡയലിലെ ക്രിസ്റ്റൽ സ്റ്റഡ്ഡുകളും ലെതർ ബാൻഡും ഇതിന് പഴയകാല ആഭരണങ്ങളുടെ ചാരുത നൽകുന്നു. വൈകുന്നേരങ്ങളിലെ പാർട്ടികൾക്കും വിശേഷ ചടങ്ങുകൾക്കും അണിയാൻ ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്.
വില: ₹2,998
5. ഒലെവ്സ് മിനിമലിസ്റ്റ് അൾട്രാ തിൻ ക്വാർട്സ് വാച്ച് (OLEVS)
നിങ്ങൾ മിനിമലിസ്റ്റ് ശൈലി ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഒലെവ്സിന്റെ ഈ മോഡൽ ഏറെ ആകർഷകമാണ്. റോസ് ഗോൾഡ് കെയ്‌സ് പ്രൊഫൈലും സ്ലിം ആയ വൈറ്റ് സ്ക്വയർ ഡയലുമാണ് ഇതിലുള്ളത്. വൈറ്റ് സിലിക്കൺ സ്ട്രാപ്പോടെ എത്തുന്ന ഈ അനലോഗ് ക്വാർട്സ് വാച്ച് വാട്ടർപ്രൂഫ് കൂടിയാണ്. സ്ട്രാപ്പിൽ കളർ ഓപ്ഷൻസ് അവൈലബിലാണ്. അൾട്രാ തിൻ ഡിസൈനായതിനാൽ ദിവസവും ദീർഘനേരം ധരിക്കാൻ ഇത് വളരെ സുഖകരമാണ്.
വില: ₹3,900 - 2700