ബെഡ്ഷീറ്റ് ആഴ്ചകളോളം ഫ്രഷായി ഇരിക്കണോ? ഈ പൊടിക്കൈ പ്രയോഗിച്ചു നോക്കൂ...
കിടപ്പുമുറിയിലെ വിരികൾ ആഴ്ചകൾ തോറും വൃത്തിയാക്കിയിടാറുണ്ടെങ്കിലും പലപ്പോഴും ദുർഗന്ധവും ഈർപ്പവും ബാക്കിയായേക്കാം
വീടുകളിൽ നമ്മളിൽ പലരും ഏറ്റവും കൂടുതൽ ഭംഗിയായും വൃത്തിയായും ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഇടമാണ് കിടപ്പുമുറികളും അടുക്കളയും. വായു സഞ്ചാരം കുറഞ്ഞ മുറികളിലെ പ്രധാന പ്രശ്നമാണ് ദുർഗന്ധം. കിടപ്പുമുറിയിലെ വിരികൾ ആഴ്ചകൾ തോറും വൃത്തിയാക്കിയിടാറുണ്ടെങ്കിലും പലപ്പോഴും ദുർഗന്ധവും ഈർപ്പവും ബാക്കിയായേക്കാം. എന്നാൽ, മെത്ത ഫ്രഷായിട്ടിരിക്കാൻ ഈയൊരു ചെറിയ പൊടിക്കൈ മാത്രം മതി. അസറ്റിക് ആസിഡ് അടങ്ങിയ വിനഗർ വെള്ളം ചേർത്ത് മെത്തയിൽ സ്പ്രേ ചെയ്യുന്നതിലൂടെ മെത്തയുടെ ദുർഗന്ധം അകറ്റാം.
മെത്തയില്‍ വിനഗര്‍ എങ്ങനെ ഉപയോഗിക്കാം?
ഒരു സ്പ്രേ ബോട്ടിലില്‍ വിനഗറും വെള്ളവും ചേര്‍ത്ത് നന്നായി കുലുക്കുക. മെത്ത പൂര്‍ണമായി നനയാത്ത രീതിയില്‍ അതിന്റെ മുകളിലേക്ക് ഇത് സ്പ്രേ ചെയ്യാം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് ഇങ്ങനെ തന്നെ വെക്കണം.
അതിനുശേഷം വാക്വം ക്ലീനറോ തുണിയോ വെച്ചോ തുടച്ച് കളയാവുന്നതാണ്. ഇനി കൂടുതൽ വൃത്തിയാക്കണമെന്നാണെങ്കിൽ മെത്തയുടെ ഇരുവശങ്ങളിലും ഈ മിശ്രിതം പുരട്ടാം. എങ്കിലും, മെത്ത തിരിച്ച് കട്ടിലില്‍ വെക്കുന്നതിന് മുമ്പ് അത് പൂര്‍ണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരിക്കണം.
മെത്ത എങ്ങനെ വൃത്തിയായി സൂക്ഷിക്കാം?
മെത്ത പതിവായി വായുസഞ്ചാരമുള്ള ഇടത്ത് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി ദുർഗന്ധവും ഈർപ്പവും മാറും. കൂടാതെ കൃത്യമായ ഇടവേളകളിൽ/ ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് കഴുകി വൃത്തിയാക്കി സൂക്ഷിച്ചിരിക്കണം.
സാധാരണയായി 7 അല്ലെങ്കില്‍ 15 ദിവസത്തിലൊരിക്കല്‍ മെത്ത വൃത്തിയാക്കിയിരിക്കണം. ബെഡ്ഷീറ്റുകൾ മാറ്റി മാറ്റി ഉപയോഗിക്കുന്നതാവും ഏറ്റവും നല്ലത്. ഇത് അടിഞ്ഞുകൂടുന്ന അഴുക്കും വിയർപ്പും ഒരുപരിധി വരെ തടയാൻ സഹായിക്കും. പതിവായുള്ള വാക്വം ചെയ്യലും, കാറ്റുകൊള്ളിക്കലും, ബെഡ്ഷീറ്റുകൾ കഴുകലുമെല്ലാം മെത്ത കൂടുതല്‍ കാലം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.