'ഒക്ടോബര്‍ തിയറി'യെ കുറിച്ച് കേട്ടിട്ടുണ്ടോ?; രണ്ടാം പുതുവര്‍ഷം, ബന്ധങ്ങളുടെ അവസാനവും തുടക്കവും

പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തില്‍ നിന്ന് അകലുമെന്നും പുതിയൊരാള്‍ കടന്നുവരുമെന്നുമുള്ള വിശ്വാസവും 'ഒക്ടോബര്‍ തിയറി'യുടെ ഭാഗമായുണ്ട്

Update: 2026-10-26 06:33 GMT

എന്താണ് 'ഒക്ടോബര്‍ തിയറി'? അങ്ങനെ ഒരു തിയറിയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചാരം നേടിയിരിക്കുകയാണ് 'ഒക്ടോബര്‍ തിയറി'ക്ക്. പുതുവര്‍ഷത്തെപ്പോലെ ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ക്കുള്ള സമയമായി ഒക്ടോബറിനെ കാണുന്ന സങ്കല്‍പ്പമാണ് 'ഒക്ടോബര്‍ തിയറി'.

വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങള്‍ ശേഷിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും പൂര്‍ത്തിയാകാത്ത ലക്ഷ്യങ്ങള്‍ക്കായി ശ്രമിക്കാനും പുതിയ ശീലങ്ങള്‍ തുടങ്ങാനും ഈ കാലയളവ് പ്രേരിപ്പിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒക്ടോബറിനെ വര്‍ഷത്തിലെ രണ്ടാമത്തെ പുതുവര്‍ഷമായും ചിലര്‍ വിശേഷിപ്പിക്കുന്നു. 

Advertising
Advertising

 

പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തില്‍ നിന്ന് അകലുമെന്നും പുതിയൊരാള്‍ കടന്നുവരുമെന്നുമുള്ള വിശ്വാസവും 'ഒക്ടോബര്‍ തിയറി'യുടെ ഭാഗമായുണ്ട്. ബന്ധങ്ങളില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മാസമാണ് ഒക്ടോബറെന്നാണ് ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പ്രണയബന്ധങ്ങളിലെയും സൗഹൃദത്തിലെയും വേര്‍പിരിയലും പുതിയ ബന്ധത്തിൻ്റെ തുടക്കവുമെല്ലാം ഈ ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത ഏറെയാണ്. 

 

ജീവിതത്തിലെ ചില ബന്ധങ്ങള്‍ അവസാനിക്കുകയും പുതിയ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്ന സമയമായി ഒക്ടോബറിനെ കാണുന്നവരുണ്ട്. ഏറെക്കാലമായി ജീവിതത്തിലുള്ള ഒരാളുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടാകുന്നതോ പ്രതീക്ഷിക്കാത്ത ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നതോ ഈ തിയറിയുമായി ചേര്‍ത്തുവെച്ചാണ് പലരും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഈ വാദത്തിനും ശാസ്ത്രീയമായ തെളിവുകളില്ല. 

 

2023ല്‍ ടിക്ടോക്കിലൂടെയാണ് ഒക്ടോബര്‍ തിയറിക്ക് ഏറെ പ്രചാരം ലഭിച്ചത്. വര്‍ഷത്തിലെ രണ്ടാമത്തെ പുതുവര്‍ഷമമെന്ന നിലയിലായിരുന്നു ഇത്. ഇതോടൊപ്പം പലരും തങ്ങളുടെ ബന്ധങ്ങളുടെ അവസാനത്തെയും പുതിയവയുടെ ആരംഭത്തെയും ഒക്ടോബറുമായി ബന്ധപ്പെടുത്തിയതോടെ ഈ നിലയിലും പ്രചാരം കൈവന്നു. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News