വോട്ടർപട്ടികയിലെ ക്രമക്കേട്; കൊല്ലം ഫാത്തിമ മാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് സ്റ്റേ
കേരള യൂണിവേഴ്സിറ്റിയിൽ നാളെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി
Update: 2025-10-09 16:34 GMT
കൊച്ചി: കൊല്ലം ഫാത്തിമ മാതാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് സ്റ്റേ. വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതു സംബന്ധിച്ച് സർക്കാറിനും സർവകലാശാലക്കും കോളജിനും ഹൈക്കോടതി നോട്ടീസ് നൽകി. കേരള യൂണിവേഴ്സിറ്റിയിൽ നാളെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.