ശബരിമല സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. എഡിജിപി എച്ച്. വെങ്കിടേശാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. എത്രയും പെട്ടെന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പ പാളികളിൽ സ്വർണം പൂശിയ ചെന്നൈയിലെ കമ്പനിയായ സ്മാർട്ട് ക്രിയേഷൻസ് എംഡി പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലൻസിന് മുമ്പിൽ ഹാജരായി. ദേവസ്വം വിജിലൻസിന്റെ അന്വേഷണം ഇന്ന് പൂർത്തിയാവും. പ്രത്യേക അന്വേഷണ സംഘം സ്വർണക്കൊള്ളയിൽ നാളെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും.