'തല്ലലും തലോടലും ഒരുമിച്ചുവേണ്ട, ബാബ ബജ്‌രംഗിയാവാൻ നിൽക്കുന്ന മുന്നമാരാണ് സംഘ്പരിവാറുകാർ'; ടി.എൻ പ്രതാപൻ

''വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്കേർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണ്''

Update: 2025-04-21 05:41 GMT
Editor : rishad | By : Web Desk
Advertising

തൃശൂര്‍: കേരളത്തിന് പുറത്ത് ക്രൈസ്തവരെ അക്രമിക്കുകയും വംശഹത്യക്ക് തയ്യാറെടുക്കുകയും എന്നാല്‍ കേരളത്തിൽ സ്‌നേഹം കാണിക്കുകയും ചെയ്യുന്ന സംഘ്പരിവാർ നപടി ജനത്തിന് മനസിലായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍. 

അഹമ്മദാബാദിൽ ഈസ്റ്റർ ആഘോഷത്തിൽ പള്ളിയിൽ കയറി അതിക്രമം കാട്ടിയ ഏറ്റവും ഒടുവിലത്തെ  സംഘ്പരിവാർ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു തല്ലലും തലോടലും ഒരുമിച്ചുവേണ്ടെന്ന്  ടി.എൻ പ്രതാപൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്. 

വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ അക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘ്പരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണെന്നും പ്രതാപന്‍ പറഞ്ഞു. 

'' ഒഡീഷയിലെ ബിജെപി സർക്കാർ, ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും പച്ചക്ക് കത്തിച്ചു കൊന്ന ഭീകരനെ ‘നല്ല നടപ്പിന്’ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. ആട്ടിൻ തോലിട്ട കഴുതപ്പുലികളാണ് ഇവിടുത്തെ സംഘ്പരിവാറുകാർ. അവസരം വന്നാൽ ബാബാ ബജ്‌രംഗി ആവാൻ നിൽക്കുന്ന മുന്നമാരാണ് ഇവർ. കരുതിയിരിക്കുക''- പ്രതാപന്‍ എഴുതുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ഇന്നലെ വിശുദ്ധ ഈസ്റ്റർ ദിനത്തിൽ, അഹമ്മദാബാദിലെ ഒരു ചർച്ചിലേക്ക് ഇടിച്ചുകയറി ഹിന്ദുത്വ തീവ്രവാദികൾ ആക്രമണം നടത്തിയിട്ടുണ്ട്. മാരകായുധങ്ങളുമായി എത്തിയ ഭീകരർ വർഗ്ഗീയ മുദ്രാവാക്യങ്ങളുയർത്തി പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾ തടസ്സപ്പെടുത്തുകയും വിശ്വാസികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. വിശേഷ ദിവസങ്ങളിൽ വിശ്വാസികളെ ആക്രമിച്ചും മതാചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും സംഘപരിവാർ ഒരു നരകരാജ്യം നിർമ്മിക്കുകയാണ്. കേരളത്തിന് പുറത്ത് തലങ്ങും വിലങ്ങും ക്രൈസ്തവരെയും, സഭാ സ്ഥാപനങ്ങളെയും, വൈദികരെയും, കന്യാസ്ത്രീകളെയും ആക്രമിക്കുകയും വംശഹത്യക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സംഘപരിവാർ കേരളത്തിൽ ക്രൈസ്തവരോട് സ്‌നേഹം അഭിനയിക്കുകയാണ്. ഈ കാപട്യം ഇതിനകം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒഡീഷയിലെ ബിജെപി സർക്കാർ, ഗ്രഹാം സ്റ്റെയിനിനെയും കുട്ടികളെയും പച്ചക്ക് കത്തിച്ചു കൊന്ന ഭീകരനെ ‘നല്ല നടപ്പിന്’ തുറന്നുവിട്ടത് കഴിഞ്ഞ ദിവസമാണ്. ആട്ടിൻ തോലിട്ട കഴുതപ്പുലികളാണ് ഇവിടുത്തെ സംഘ്പരിവാറുകാർ. അവസരം വന്നാൽ ബാബാ ബജ്‌രംഗി ആവാൻ നിൽക്കുന്ന മുന്നമാരാണ് ഇവർ. കരുതിയിരിക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News