'മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വം'; മാർപാപ്പയെ അനുസ്മരിച്ച് പി. മുജീബുറഹ്മാൻ
''ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു''
കോഴിക്കോട്: മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബുറഹ്മാൻ.
ലോകം അഭിമുഖീകരിച്ച വ്യത്യസ്ത വിഷയങ്ങളിൽ പീഡിതസമൂഹത്തിൻ്റെ വിളികൾക്ക് കാതുകൊടുത്ത് തൻ്റെ നിലപാട് ജീവിതം മാർപാപ്പ നിരന്തരം തെളിയിച്ചു. സാമ്രാജ്യത്വവും സയണിസവും ചേർന്ന് ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുന്ന ഫലസ്തീന് ജനതക്കു വേണ്ടിയായിരുന്നു അവസാനമായി അദ്ദേഹം നടത്തിയ പ്രസ്താവന എന്നത് ആ മഹത് ജീവിതത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പി മുജീബുറഹ്മാൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞിരിക്കുന്നു. മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു.
ലോകം അഭിമുഖീകരിച്ച വ്യത്യസ്ത വിഷയങ്ങളിൽ പീഡിതസമൂഹത്തിൻ്റെ വിളികൾക്ക് കാതുകൊടുത്ത് തൻ്റെ നിലപാട് ജീവിതം മാർപാപ്പ നിരന്തരം തെളിയിച്ചു. സാമ്രാജ്യത്വവും സയണിസവും ചേർന്ന് ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുന്ന ഫലസ്തീന് ജനതക്കു വേണ്ടിയായിരുന്നു അവസാനമായി അദ്ദേഹം നടത്തിയ പ്രസ്താവന എന്നത് ആ മഹത് ജീവിതത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നു. ബന്ധരാഹിത്യത്തിൻ്റെ കെട്ട ലോകത്ത് ബന്ധദാർഢ്യത്തിൻ്റെ സ്നേഹസന്ദേശം പകർന്ന മാർപാപ്പക്ക് ആദരവോടെ വിട