'ജഡ്ജി ഹണി എം.വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്'; രാഷ്ട്രപതിക്ക് നിവേദനം നൽകി അതിജീവിത

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും അതിജീവിത കത്ത് നൽകിയിട്ടുണ്ട്

Update: 2026-04-23 14:26 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണകോടതി ജഡ്ജി ഹണി എം. വർഗ്ഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത. ഇടപെടൽ അഭ്യർഥിച്ച് രാഷ്ട്രപതിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും അതിജീവിത കത്ത് നൽകി. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിത കത്തിൽ പറയുന്നു. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകാൻ ഹൈക്കോടതി ശിപാർശ ചെയ്ത സാഹചര്യത്തിലാണ് അതിജീവിത കത്തയച്ചിരിക്കുന്നത്.

അതേസമയം, ഹണി എം വർഗീസിനെ ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശക്കെതിരെ അതിജീവതക്കൊപ്പം നിൽക്കുന്നവർ സുപ്രിം കോടതിയെ സമീപിക്കും. 27ന്​ കോഴിക്കോട്​നടക്കുന്ന കൂട്ടായ്മയില്‍ ​ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ ആലപ്പുഴ​ പ്രിൻസിപ്പൽ ജഡ്ജിയായ ഹണി എം. വർഗീസ്​ അടക്കം അഞ്ച്​ ജില്ല ജഡ്ജിമാരെ ഹൈകോടതി ജഡ്ജിമാരാക്കുന്നതിന് കൊളീജിയം ശിപാർശ ചെയ്തിരുന്നു.

Advertising
Advertising

 ഇവര്‍ക്ക് പുറമെ പി.എസ്. ശശികുമാര്‍ (തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), കെ.കെ. ബാലകൃഷ്ണന്‍ (എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എന്‍. ഹരികുമാര്‍ (പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി), എസ്. നസീറ (തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി) എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഹൈക്കോടതി കൊളീജിയം നല്‍കിയ ഈ പട്ടിക ഇനി കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറും. തുടര്‍ന്ന് സുപ്രിംകോടതി കൊളീജിയത്തിന്റെ പരിശോധനകള്‍ക്കും അംഗീകാരത്തിനും ശേഷം പട്ടിക രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടും. രാഷ്ട്രപതി അന്തിമ തീരുമാനം കൈക്കൊള്ളുന്നതോടെ നിയമനത്തില്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യപ്രകാരമാണ് 2019ല്‍ ഹണി എം. വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. അന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന അവര്‍, പിന്നീട് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കേസിലെ സുപ്രധാനമായ വിധി പ്രസ്താവം നടത്തിയത് ഹണി എം. വര്‍ഗീസായിരുന്നു.

നടന്‍ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഹണി എം.വര്‍ഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷകയും ഒപ്പമുള്ളവരും പ്രതിഷേധമറിയിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെ അതിജീവിതയോടൊപ്പമുള്ളവര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News