ബാലരാമപുരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ ബൈക്ക് മതിലിടിച്ച് യുവാവിനും ദാരുണാന്ത്യം

പെരുമ്പഴുതൂർ സ്വദേശികളായ അഖിൽ , സാമുവൽ, മനോജ് എന്നിവരാണ് മരിച്ചത്

Update: 2025-05-15 03:17 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചും ബൈക്ക് മതിലിടിച്ചുമാണ് അപകടമുണ്ടായത്.

മിനി ലോറിയിലിടിച്ചായിരുന്നു സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്.പെരുമ്പഴുതൂർ സ്വദേശികളായ അഖിൽ (22) , സാമുവൽ (22)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 19 കാരനായ അഭിന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മതിലിലിൽ ഇടിച്ചാണ് ഒരാള്‍  മരിച്ചത്. ബൈക്ക് യാത്രികനായ മനോജ് (26) ആണ് മരിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News