Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കമ്യൂണിറ്റി എംപവര്‍മെന്റ് പ്രൊജക്ട് സംസ്ഥാന തല പ്രഖ്യാപന ചടങ്ങ് തൃശൂർ അണ്ടത്തോട് നടന്നു. പ്രൊജക്ട് പ്രഖ്യാപനം പീപ്പിൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ എം.കെ മുഹമ്മദാലി നിർവഹിച്ചു.
കേരളത്തിലെ 11 തീരദേശ-മലയോര പിന്നാക്ക പ്രദേശങ്ങളിലാണ് കമ്യൂണിറ്റി എംപവര്‍മെന്റ് പ്രോജക്ട് നടപ്പിലാക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ മേഖലകളുടെ സമഗ്ര വികസനമാണ് പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.
ക്രിയാത്മകമായും ആസൂത്രണത്തോടെയും നിര്‍വഹിക്കുപ്പെടുമ്പോളാണ് ഏതൊരു പദ്ധതിയും വിജയത്തിലെത്തുകയെന്ന് എം.കെ മുഹമ്മദാലി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി എം.എസ് വിജയാന്ദ്, പീപ്പിൾ ഫൗണ്ടേഷൻ മുൻ ചെയർമാൻ പി.ഐ നൗഷാദ്, വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.