'പെൺമക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല'; ചര്‍ച്ചയായി ജിസ് മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

2019ലായിരുന്നു ജിസ് മോളുടെ വിവാഹം

Update: 2025-04-19 02:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം: കോട്ടയം അയർക്കുന്നത് അമ്മയും മക്കളും ജീവനൊടുക്കിയ കേസിൽ ചർച്ചയായി ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് . "പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം" എന്നായിരുന്നു കുറിപ്പ്.

2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം. അതേസമയം ജിസ് മോളുടെയും മക്കളായ നോഹ, നോറ എന്നിവരുടെ സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയിൽ നടക്കും. ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടക്കും.



വീട്ടിൽ പൊതുദർശനം വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആവശ്യം ജിസ് മോളുടെ കുടുംബം നിരസിച്ചിരുന്നു. ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി.

ചൊവ്വാഴ്ചയാണ് കോ​ട്ട​യം നീ​റി​ക്കാ​ട് തൊ​ണ്ണ​ന്‍മാ​വു​ങ്ക​ല്‍ ജി​മ്മി​യു​ടെ ഭാ​ര്യ അ​ഡ്വ. ജി​സ് മോ​ള്‍ തോ​മ​സ് (32), മ​ക്ക​ളാ​യ നേ​ഹ മ​രി​യ (നാ​ല്), നോ​റ ജി​സ്​ ജി​മ്മി (ഒ​ന്ന്)​ എ​ന്നി​വ​ര്‍ ഏ​റ്റു​മാ​നൂ​ർ പേ​രൂ​ര്‍ പ​ള്ളി​ക്കു​ന്ന് പ​ള്ളി​ക്ക​ട​വി​ൽ​നി​ന്ന്​ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News