മസാല ബോണ്ടിലെ ഇഡി നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

മൂന്നുമാസത്തേക്ക് തുടർനടപടികൾ ഉണ്ടാവരുതെന്ന് ഹൈക്കോടതി

Update: 2025-12-16 09:15 GMT

കൊച്ചി:മസാലബോണ്ടിൽ ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്നുമാസത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ നൽകിയിരിക്കുന്നത്. കിഫ്ബി നിൽകിയ ഹരജിയിൽ കോടതി പ്രാഥമിക വാദം കേട്ടിരുന്നു. തുടർന്നാണ്, തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ നൽകിയിരിക്കുന്നത്.

കിഫ്ബി മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ഇഡി നോട്ടീസ് നൽകിയിരുന്നത്. മുഖ്യമന്ത്രി, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി, കെ.എം എബ്രഹാം എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. അതിനെതിരെയാണ് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചത്.

മസാല ബോണ്ടിലൂടെ സമാഹരിച്ച പണം വികസനപ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. സ്ഥലം വാങ്ങിയത് ഫെമ ചട്ട ലംഘനം നടന്നു എന്നു പറഞ്ഞാണ് ഇഡി നോട്ടീസ് അയച്ചിരുന്നത്. എന്നാൽ, മസാലബോണ്ടിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയിട്ടില്ലെന്നും വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുകയാണ് ചെയ്തതെന്നായിരുന്നു കിഫിബിയും സർക്കാറും വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News