തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി; ശബരിമല വിവാദം കാരണമായോ എന്ന് പരിശോധിക്കണം - സിപിഐ
'മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നോ എന്ന് പരിശോധിക്കണം'
Update: 2025-12-16 15:09 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ശബരിമല വിവാദമാണോ എന്ന കാര്യം പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ശബരിമല വിവാദങ്ങൾ എതിർ രാഷ്ട്രീയ ചേരി എങ്ങനെ പരിശോധിക്കണം.ജനോപകരമായ കാര്യങ്ങൾ ചെയ്തിട്ടും വിജയിക്കാത്തതിനെ പറ്റി ഗൗരവമായ പരിശോധനവേണമെന്നും സിപിഐ എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
എൽഡിഎഫ് യോഗത്തിന് ശേഷമാണ് സിപിഐ വാർത്താക്കുറിപ്പ് ഇറക്കിയത്. തോൽവിയുടെ കാരണങ്ങൾ ജനുവരിയിൽ വിശദമായി പരിശോധിക്കാമെന്നാണ് മുന്നണിയോഗത്തിൽ എടുത്ത തീരുമാനം.അതിന് ശേഷമാണ് സിപിഐ വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. . മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും സിപിഐ എക്‌സിക്യൂട്ടീവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഉണ്ട്.