കടുവ ഭീതി; വയനാട്ടിൽ രണ്ട് പഞ്ചായത്തുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പരീക്ഷകൾക്കും അവധി ബാധകമായിരിക്കും

Update: 2025-12-16 16:27 GMT

വയനാട്: പനമരം ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം,അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 17 ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

അതേസമയം കടുവയെ പിടികൂടുന്ന ദൗത്യവുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Advertising
Advertising

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അത്യന്തം ദുഷ്കരമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി അഭ്യര്‍ത്ഥിച്ചു.

ജനവാസ മേഖലയില്‍ ശ്രദ്ധാപൂര്‍വം മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. രാത്രിയില്‍ മയക്കുവെടി വെക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. ആവശ്യമെങ്കില്‍ മയക്കു വെടി വെയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും രാത്രിയില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News