നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അപ്പീൽ പോകുമെന്ന് അതിജീവിതക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
Update: 2025-12-16 12:16 GMT
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അതിജീവിതക്ക് ഉറപ്പു നൽകി.
അപ്പീൽ പോവുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാനെത്തിയത്. കേസിന്റെ വിചാരണ സമയത്ത് ഉൾപ്പടെ തനിക്ക് നേരിട്ട പ്രയാസങ്ങൾ അതിജീവിത മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. വിചാരണ സമയത്ത് മുഖ്യമന്ത്രിയെ കാണാൻ സെക്രട്ടേറിയേറ്റിലെ ഓഫീസിലും അതിജീവിത എത്തിയിരുന്നു.