Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: എഴുത്തുകാരി ഹണി ഭാസ്കരന്റെ സൈബർ ആക്രമണ പരാതിയിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് നിർദേശം നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തനിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹണി ഭാസ്‌കരൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്. സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ഹണി ഭാസ്‌കരൻ പരാതിയിൽ ആവശ്യപ്പെട്ടു.
റിനി പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമത്തിൽ രാഹുലിനെതിരെ ആരോപണമുന്നയിച്ച് ഹണി ഭാസ്‌കരൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെ കനത്ത സൈബർ ആക്രമണമാണ് ഹണി നേരിടുന്നത്.