Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് ബിജെപിയിൽ പൊട്ടിതെറി. ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വാല് തൂങ്ങി നടക്കുന്നവർക്കാണ് സ്ഥാനം നൽകുന്നതെന്ന് അശ്വതി മണികണ്ഠൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മഹിള മോർച്ചയുടെ പാലക്കാട് ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുത്തിനുള്ള പ്രതിഷേധമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ. പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം തോന്നുന്നുവെന്ന് അശ്വതി മണികണ്ഠൻ കുറിച്ചു. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്.
വാർത്ത കാണാം: