കണ്ണൂർ മലപ്പട്ടത്തെ സിപിഎം -യൂത്ത് കോൺഗ്രസ് സംഘർഷം: 75 പേർക്കെതിരെ കേസെടുത്തു

രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലാണ് സംഘർഷമുണ്ടായത്.

Update: 2025-05-15 04:55 GMT
Editor : Lissy P | By : Web Desk
Advertising

കണ്ണൂർ: മലപ്പട്ടത്ത് സിപിഎം -യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 75 പേർക്കെതിരെ കേസെടുത്തു. 50 കോൺഗ്രസ് പ്രവർത്തകർക്കും 25 സിപിഎം പ്രവർത്തകർക്കും എതിരെയാണ് കേസ്. രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലാണ് സംഘർഷമുണ്ടായത്.

രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലാണ് സംഘർഷമുണ്ടായത്.  പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News