'അഭിമാനകരമായ നിമിഷം'; ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്ന് പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ ആക്രമണം അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2025-05-07 08:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണം അഭിമാനകരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി മന്ത്രിസഭാ സമിതി യോഗത്തിൽ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് സർവകക്ഷിയോഗം ചേരും. രാജനാഥ് സിങ്ങും അമിത് ഷായും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും.

പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചു. ആഭ്യന്തരമന്ത്രി രണ്ടുമണിക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സേനാ ഉദ്യോഗസ്ഥന്മാർ യോഗത്തിൽ പങ്കെടുക്കും. അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കും. അതിർത്തി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും ആഭ്യന്തരമന്ത്രി സംസാരിക്കും.

പാകിസ്താനിലെയും പാക് അധീന കശ്മീരിയിലെയും ഒൻപത് ഇന്ത്യൻ സൈന്യം ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. 70 ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്താനെ ഞെട്ടിച്ച ഓപറേഷൻ സിന്ദൂർ എന്നപേരിട്ട ആക്രമണം ഇന്നുപുലർച്ചെ 1.05 ഓടുകൂടിയായിരുന്നു. 25 മിനിറ്റ് നേരം ഇന്ത്യയുടെ ആക്രമണം നീണ്ടുനിന്നു.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News