ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സൈന്യം ചരിത്രം സൃഷ്ടിച്ചുവെന്ന് രാജ് നാഥ് സിംഗ്
'സാധാരണക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ സൈന്യം ശ്രദ്ധ നൽകി'
Update: 2025-05-07 12:05 GMT
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തെ പ്രശംസിച്ച് പ്രതിരോധമന്ത്രി. ഇന്ത്യൻ സൈന്യം ചരിത്രം സൃഷ്ടിച്ചുവെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. സൈന്യം കൃത്യമായി ദൗത്യം പൂർത്തീകരിച്ചു. സേനയുടെ ദൃഢ നിശ്ചയമാണ് കണ്ടതെന്നും നിരപരാധികളെ കൊന്നൊടുക്കിയതിന് ഇന്ത്യ പകരം വീട്ടിയെന്നും രാജ് നാഥ് സിങ് പ്രതികരിച്ചു.
ഓപ്പറേഷൻ സിന്ദൂരിനിടയിൽ സാധാരണ പൗരന്മാരെ ആക്രമിച്ചില്ല. ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചത്. സാധാരണക്കാർക്ക് പരിക്കേൽക്കാതിരിക്കാൻ സൈന്യം ശ്രദ്ധ നൽകി. ഭീകരവാദികളുടെ താവളങ്ങൾ തകർക്കാനായി. നമ്മുടെ പൗരന്മാരെ ആക്രമിച്ചവരെയാണ് തിരിച്ചാക്രമിച്ചത്. ഭീകരവാദികൾക്കെതിരെയുള്ള ശക്തമായ മറുപടിയാണ്. സൈന്യത്തിന് സല്യൂട്ട്. ലക്ഷ്യം പൂർണമായി നിറവേറ്റി, അദ്ദേഹം വ്യക്തമാക്കി.