മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ നേതാവ് സുഖേന്ദു ശേഖർ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂലിൽ നിന്ന് രാജിവെക്കുന്ന ആദ്യ പാർലമെന്റ് അംഗമാണ് സുഖേന്ദു ശേഖർ

Update: 2026-06-08 07:09 GMT

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് (ടിഎംസി) കനത്ത ആഘാതം സൃഷ്ടിച്ച് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റേ പാർട്ടി വിട്ടു. തൃണമൂൽ കോൺഗ്രസുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച അദ്ദേഹം രാജ്യസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ കനത്ത പരാജയത്തിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സുഖേന്ദു ശേഖർ റേ, തന്റെ രാജി കത്ത് സമർപ്പിച്ചത്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം ബംഗാളിൽ അരാജകത്വമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം കത്തിൽ ആരോപിക്കുന്നു.

Advertising
Advertising

2011ൽ ബംഗാളിൽ ബാനർജിയുടെ പാർട്ടി അധികാരത്തിൽ വന്നതുമുതൽ, അവരുടെ എല്ലാ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും റേ അവർക്കൊപ്പം ഉണ്ടായിരുന്നു.അങ്ങനെയുള്ളൊരു നേതാവിനെയാണ് പാര്‍ട്ടിക്ക് നഷ്ടമാകുന്നത്. 

ഡൽഹിയിൽ പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' മുന്നണിയുടെ നിർണായക യോഗം നടക്കാനിരിക്കെയാണ് മമത ബാനർജിക്ക് വൻ തിരിച്ചടിയായി പാർട്ടിയുടെ മുഖമായിരുന്ന മുതിർന്ന നേതാവിന്റെ  രാജി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂലിൽ നിന്ന് രാജിവെക്കുന്ന ആദ്യ പാർലമെന്റ് അംഗമാണ് സുഖേന്ദു ശേഖർ റേ. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനകളാണ് ബംഗാൾ രാഷ്ട്രീയത്തിൽ നിന്ന് പുറത്തുവരുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News