ജിദ്ദയിൽ ആഘോഷമായി കൊച്ചി കൂട്ടായ്മയുടെ 'കൊച്ചിൻ ഫെസ്റ്റ് 2025'

ഈദ്, വിഷു, ഈസ്റ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ പരിപാടി മലയാളി സാംസ്കാരികോത്സവമായി മാറി

Update: 2025-04-13 13:40 GMT
Editor : razinabdulazeez | By : Web Desk
Advertising

ജിദ്ദ: ജിദ്ദയിലെ കൊച്ചി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കൊച്ചിൻ ഫെസ്റ്റ് 2025' സമാപിച്ചു. ഈദ്, വിഷു, ഈസ്റ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ പരിപാടി മലയാളി സാംസ്കാരികോത്സവമായി മാറി. ജിദ്ദ ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായിക മിയ ഈസ് മെഹക് എന്നറിയപ്പെടുന്ന ഫോർട്ട് കൊച്ചി സ്വദേശി 'മിയക്കുട്ടി'യുടെ സാന്നിധ്യം പരിപാടിയിൽ മുഖ്യ ആകർഷണമായി. സംഗീതവേദിയിൽ മിയയുടെ സ്വരമാധുര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. 'ചാറ്റ് വിത്ത് മിയക്കുട്ടി' എന്ന പരിപാടിയിൽ മിയയോട് പ്രേക്ഷകർ സംവദിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായ നിസ്സാമി നൈന പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി കൂട്ടായ്മ ജിദ്ദ പ്രസിഡന്റ് സനോജ് സൈനുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി.

2019-ൽ ജിബിൻ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ച കൊച്ചി കൂട്ടായ്മ ജിദ്ദ ഘടകത്തിന് സാംസ്കാരിക, സാമൂഹിക, കാരുണ്യ മേഖലകളിൽ നിരവധി സേവനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരുടെയും നിറഞ്ഞ പിന്തുണ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ മുസാഫിർ തന്റെ അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. മിയയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ഫലകം സമ്മാനിച്ചു. കെ.ടി.എ. മുനീർ, റഷീദ് കാവുങ്കൽ, വി.പി. മുസ്തഫ, നാസർ എടവനക്കാട്, സലാഹ് കാരാടാൻ, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ ഹിജാസ് കളരിക്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജിദ്ദയിലെ വിവിധ പ്രതിഭകൾ ഒരുമിച്ചു കൂടി. മിർസ ശരിഫ്, ജമാൽ പാഷ, സോഫിയ സുനിൽ, മുംതാസ്, മൻസൂർ അലി, ബാബു ജോസഫ്, സൈഹ ഫാത്തിമ തുടങ്ങിയവരുടെ ഗാനങ്ങൾ ആഘോഷത്തിന് നിറം പകർന്നു . സുൽഫിക്കർ ഒതായി, ജാഫറലി പാലക്കോട്, ബാദുഷ തുടങ്ങി ജിദ്ദയിലെ വിവിധ മാധ്യമ-സാംസ്കാരിക സംഘടനകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി മൻസൂർ അലി സ്വാഗതവും ട്രഷറർ ബാബു ജോസഫ് നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News