കുവൈത്ത് ഓയിൽ കമ്പനിയുടെ സൈറ്റിലുണ്ടായ അപകടം; മരണപ്പെട്ടത് പ്രവാസി മലയാളി
ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ളയാണ് (61) മരണപ്പെട്ടത്
Update: 2025-04-09 12:05 GMT
കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയുടെ സൈറ്റിലുണ്ടായ അപകടത്തിൽ മരണമടഞ്ഞത് പ്രവാസി മലയാളി. ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ളയാണ് (61) അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ: ഗീത. ഏക മകൾ അഖില എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഇന്നലെ രാവിലെ പത്ത് മണിക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റൊരാൾക്കും സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു.