ഈ വാരാന്ത്യം സിനിമാപ്രേമികൾക്ക് ആഘോഷരാവ്; ഒടിടിയിലെത്തുന്നത് അഞ്ച് റിലീസുകൾ

ധൂമകേതു മുതൽ ഡൊറോത്തി വരെ നീളുന്ന അഞ്ച് വമ്പൻ റിലീസുകളാണ് എത്തുന്നത്

Update: 2026-10-24 03:49 GMT

ഈ വാരാന്ത്യം സിനിമാപ്രേമികൾക്ക് ആഘോഷരാവ്... കോമഡി-ടൈം ട്രാവൽ ചിത്രം ധൂമകേതു മുതൽ കീർത്തി സുരേഷിന്റെ ഡൊറോത്തി വരെ നീളുന്ന അഞ്ച് വമ്പൻ റിലീസുകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിംഗ്​ ആരംഭിച്ചിരിക്കുന്നത്. ക്രൈം ഡ്രാമകൾ, ടൈം-ലൂപ്പ് കോമഡികൾ, ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രങ്ങൾ എന്നിവയുൾപ്പെടെ വെറൈറ്റി ചിത്രങ്ങളാണ് പ്രേക്ഷകർക്കായി എത്തുന്നത്.

1. ചാർ യാർ (ആമസോൺ പ്രൈം വീഡിയോ)

2000കളുടെ തുടക്കത്തിലെ മുംബൈ പശ്ചാത്തലമാക്കിയുള്ള ക്രൈ ഡ്രാമയാണ് ചാർ യാർ. ഇന്നലെയാണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസിനെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്.

Advertising
Advertising

2. ലൂപിൻ പാർട്ട് 4 (നെറ്റ്ഫ്ലിക്സ്)

അസെയ്ൻ ദിയോപ് എന്ന കഥാപാത്രമായി ഒമർ സൈ തകർത്തഭിനയിച്ച ലൂപിൻ പാർട്ട് ൪ സിരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഫ്രഞ്ച് മിസ്റ്ററി ത്രില്ലർ പരമ്പരയാണിത്. ലൂപിൻ പാർട്ട് 3-ലെ സംഭവങ്ങൾക്ക് നാല് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണിത്.

3. ധൂമകേതു (നെറ്റ്ഫ്ലിക്സ്)

സുധി മാഡിസൺ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ധൂമകേതു. മലയാളികളൊന്നാകെ കാത്തിരുന്ന ടൈം-ലൂപ്പ് കോമ‍ഡി ചിത്രമാണിത്. നിഖില വിമൽ, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവരുടെ നീണ്ട നിരയാണ് സിനിമയിലണിനിരക്കുന്നത്. സാധാരണ ക്രൈം ത്രില്ലറുകളിൽ നിന്നും ആക്ഷൻ പടങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഫാമിലി ഓഡിയൻസിസിനും സാധാരണ പ്രേക്ഷകർക്കും ഒരുപേലെ ആസ്വദിക്കാൻ കഴിയുന്ന സിമ്പിൾ പടമാണിത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

4. ദി പാരാഡൈസ് (നെറ്റ്ഫ്ലിക്സ്)

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയാണ് ദി പാരാഡൈസ്. നാനിയും രാഘവ് ജുയാലുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒട്ടുമിക്ക സിനിമാ പ്രേമികൾ ഒന്നാകെ കാത്തിരുന്ന ഒടിടി റിലീസ് കൂടിയാണിത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. തിയേറ്റർ പതിപ്പിനേക്കാൾ ഏകദേശം 24 മിനിറ്റോളം ദൈർഘ്യം കുറച്ചാണ് ഒടിടിയിൽ എത്തിച്ചിരിക്കുന്നത്.

5. ഡൊറോത്തി (നെറ്റ്ഫ്ലിക്സ്)

കാർത്തിക് സുബ്ബരാജ് നിർമാണത്തിലൊരുങ്ങിയ ക്രൈം ഡ്രാമയാണിത്. കീർത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം 1990കളിലെ മധുരയിലെ സൗഹൃദവും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അനുഭവങ്ങളുമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഈ ചിത്രം ലഭ്യമാണ്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News